കിളിമാനൂർ: സ്കൂട്ടറിൽ വില്പനയ്ക്കായി കടത്തുകയായിരുന്ന മാരക മയക്ക് മരുന്നായ എം.ഡി.എം.എ കിളിമാനൂർ എക്സൈസ് പിടികൂടി. നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ, ഷംനാസ് നാസർ (32), നെടുമങ്ങാട് പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ 8 ഗ്രാം പിടികൂടി. കടത്തിയ സ്കൂട്ടിയും കസ്റ്റഡിയിലെടുത്തു. കോളേജ് വിദ്യാർത്ഥികൾ,ലഹരി പാർട്ടി എന്നിവ ലക്ഷ്യം വച്ചാണ് ഇത്തരം മയക്കുമരുന്നുകൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റിന് എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ,പ്രിവന്റീവ് ഓഫീസർമാരായ എസ്.ഷൈജു,സുദർശനൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ജാസീം,അരുൺ,അൻസാർ,രതീഷ്,സജിത്ത്,ഷമീർ,ആദർശ്,അജിതകുമാരി,ഷഹീന ബീവി തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |