പയ്യന്നൂർ: സിൽവർ ലൈനിനെതിരായ യു.ഡി.എഫിൻ്റെ സമരം കാപട്യമാണെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറഞ്ഞു. പയ്യന്നൂരിൽ എൻ.സി.പി ഓഫിസ് ഉദ്ഘാടനം ചെയ്യുത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിവേഗപാത പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവരാണ് യു.ഡി.എഫുകാർ. അതിനെ തള്ളിപ്പറയാൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി ഇന്നേ വരെ തയ്യാറായിട്ടില്ല. സിൽവർ ലൈൻ കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്. എന്നാൽ ഡൽഹിയിൽ യു.ഡി.എഫ് എം.പിമാർക്കെതിരായി പൊലീസ് നടത്തിയ അതിക്രമം പ്രതിഷേധാർഹമാണെന്നും പി.സി.ചാക്കോ പറഞ്ഞു.ജില്ല സെക്രട്ടറി പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.മുരളി, വൈസ് പ്രസിഡന്റ് അഡ്വ. സുരേഷ് ബാബു, ജില്ല പ്രസിഡന്റ് പി.കെ.രവീന്ദ്രൻ, ബ്ലോക്ക് പ്രസിഡന്റ് പി.യു. രമേശൻ സംസാരിച്ചു.
മുസ്ലിം ലീഗിൽ നിന്നും രാജിവെച്ച് എൻ.സി.പിയോടൊപ്പം ചേർന്ന കേരള ജമാ അത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഷിം അരിയിലിനെയും 12 പ്രവർത്തകരെയും കോൺഗ്രസിൽ നിന്നും സഫീർ പുഞ്ചക്കാടിനോടൊപ്പം വന്ന ഒമ്പത് കോൺഗ്രസ് പ്രവർത്തകരെയും പി.സി. ചാക്കോ ഷാളണിയിച്ച് എൻ.സി.പി.യിലേക്ക് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |