പരപ്പനങ്ങാടി: പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക് കർഷക ജ്യോതി ജേതാവ് എം.കെ വിജയനെ പരപ്പനങ്ങാടി നഗരസഭ ചെയർമാൻ എ.ഉസ്മാൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ. കുട്ടിക്കമ്മു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മെമ്പേഴ്സ് റിലീഫ് ഫണ്ട് ചികിത്സ സഹായ വിതരണം അസി. രജിസ്ട്രാർ പ്രേംരാജ് നൽകി. വൈസ് പ്രസിഡന്റ് ആർ. സെയ്തലവി, ഓഡിറ്റർ സുനന്ദ, ഡയറക്ടർമാരായ സി.പി. അബ്ദുറഹിമാൻ, കെ.ജാഫർ, ശബ്നം മുരളി, പി.വി. കുഞ്ഞിമരയ്ക്കാർ, മുഹമ്മദലി, എ. യൂനസ്, കെ. ഫൗസിയ, ഷീജ പീടിയേക്കൽ, സെക്രട്ടറി എ.പി.ഹംസ, അസി.സെക്രട്ടറി ആസിഫ് മുഹമ്മദ്, മനോജ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |