SignIn
Kerala Kaumudi Online
Saturday, 21 September 2024 12.20 AM IST

കെ റെയിൽ വിരുദ്ധ പദയാത്ര, പ്രതിഷേധമിരമ്പി

Increase Font Size Decrease Font Size Print Page
1

മല്ലപ്പള്ളി : കെ റെയിൽ പദ്ധതിക്കെതിരെയുള്ള സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ റെയിൽ വിരുദ്ധ പദയാത്രയിൽ പ്രതിഷേധമിരമ്പി. കുന്നന്താനം മുതൽ മല്ലപ്പള്ളി വരെ ആയിരങ്ങൾ കെ റെയിൽ വിരുദ്ധ മുദ്രാവാക്യങ്ങളുമുയർത്തി നടന്നുനീങ്ങി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് നയിച്ച പദയാത്രയിൽ ദേശീയ വൈസ് പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയ്ക്കൊപ്പം സംസ്ഥാന സമിതിയംഗങ്ങളായ പ്രതാപചന്ദ്രവർമ്മ, വി.എൻ.ഉണ്ണി, ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രാജി പ്രസാദ്, സ്റ്റേറ്റ് സെൽ കോർഡിനേറ്റർ അശോകൻ കുളനട, ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ വല്യുഴത്തിൽ, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അനീഷ് വർക്കി, ഒ.ബി.സി മോർച്ച സംസ്ഥാന ജന.സെക്രട്ടറി അരുൺ പ്രകാശ്, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ, സംസ്ഥാന. സെക്രട്ടറി സുരേഷ് ഓടയ്ക്കൽ, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ബിനോയി മാത്യു കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ്കുമാർ, കെ റെയിൽ വിരുദ്ധ സമിതി ജില്ലാ കൺവീനർ മുരുകേശ് തുടങ്ങിയവർ അണിനിരന്നു. പദ്ധതി കടന്നുപോകുന്ന കല്ലൂപ്പാറ, കവിയൂർ കുന്നന്താനം പ്രദേശങ്ങളിലെ പദ്ധതി ബാധിതരായവരുടെ പ്രതിനിധികൾ വിവിധ സ്ഥലങ്ങളിൽ പദയാത്രയ്ക്ക് സ്വീകരണം നൽകി.

വൈകിട്ട് 6 മണിയോടെ മല്ലപ്പള്ളി ടൗണിലെത്തിയ പദയാത്ര ടൗണിനെ ജനസാഗരമാക്കി വലിയ പാലത്തിനു സമീപം തയ്യാറാക്കിയ സമ്മേളനവേദിയ്ക്കു സമീപം സമാപിച്ചു. തുടർന്ന് ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാർ വല്യുഴത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. കേരളത്തെ കടക്കെണിയിലാക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാശത്തിനു മുമ്പ് നാടിന്റെ നാശം ഉറപ്പിക്കാനുമുള്ള ഗൂഢനീക്കമാണ്‌ സംസ്ഥാന സർക്കാറിന്റെ കെറെയിൽ പദ്ധതിയുടെ പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥന സെക്രട്ടറിമാരായ പന്തളം പ്രതാപൻ, രാജി പ്രസാദ്, ബിന്ദു പ്രസാദ്, സ്റ്റേറ്റ് സെൽ കോർഡിനേറ്റർ അശോകൻ കുളനട, സംസ്ഥാന സമിതിയംഗങ്ങളായ അജിത് കുമർ, രാജൻ പെരുമ്പുഴക്കാട്, കെ.ബിന്ദു, ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് വിനോദ് തോട്ടഭാഗം, ജനറൽ സെക്രട്ടറി പ്രകാശ്കുമാർ വടക്കേമുറി തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.