കോട്ടയം. വിഷു. ഈസ്റ്റർ, റംസാൻ എന്നിവ പ്രമാണിച്ച് ജില്ലയിൽ അവശ്യസാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, ഭക്ഷണസാധനങ്ങളുടെ അളവ്, തൂക്കം എന്നിവ ഉറപ്പു വരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമുള്ള പരിശോധനകൾ കർശനമാക്കിയതായി ജില്ലാ കളക്ടർ പികെ ജയശ്രീ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്, ലീഗൽ മെട്രോളജി വകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തുന്നത്. പൊതുവിപണിഹോട്ടലുകൾ എന്നിവിടങ്ങളിലാണ് പരിശോധന. അമിത വില ഈടാക്കൽ, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക,ലൈസൻസുകൾ പുതുക്കാതിരിക്കുക എന്നിവയ്ക്കെതിരെ ഇ സി ആക്ട് പ്രകാരം കർശന നടപടികൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |