പൊന്നാനി: കേരളതീരത്ത് ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും മത്സ്യബന്ധനത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. പൊന്നാനി ഹാർബറിൽ അനുവദിച്ച പൊന്നാനി ഫിഷറീസ് സ്റ്റേഷനിൽ പി. നന്ദകുമാർ എം.എൽ.എ ഭദ്രദീപം തെളിച്ചു. തുടർന്ന് കടൽ മത്സ്യത്തൊഴിലാളികൾക്ക് 75 ശതമാനം സബ്സിഡി നിരക്കിൽ അനുവദിച്ച മൗണ്ടഡ് ജി.പി.എസ്, ഐസ്ബോക്സ് എന്നിവയുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. നഗരസഭാ കൗൺസിലർ കെ.എം ഇസ്മായിൽ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എ.പി സതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എം ചിത്ര, അഡ്വ. കലീമുദ്ദീൻ, സെയ്തു മുഹമ്മദ് തങ്ങൾ, ഹുസൈൻകോയ തങ്ങൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |