കൊച്ചി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിൽ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും കൊച്ചി കോർപ്പറേഷനിലും കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. വെറ്ററിനറി ബിരുദധാരികൾ ഈമാസം 7ന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം രാവിലെ 11ന് ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വിരമിച്ചവരെയും പരിഗണിക്കും. പ്രതിമാസവേതനം 43,155 രൂപ. ബ്ലോക്കിൽ വൈകിട്ട് 6 മുതൽ പിറ്റേന്ന് രാവിലെ 6 വരെയും കൊച്ചി നഗരസഭയിൽ രാത്രി 8 മുതൽ അടുത്ത ദിവസം രാവിലെ 8 വരെയുമാണ് ജോലി സമയം. വിവരങ്ങൾക്ക്: 04842360648.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |