കോഴിക്കോട് : അരനൂറ്റാണ്ട് മുമ്പ് നിർമിച്ച പുതിയങ്ങാടി - കുണ്ടുപറമ്പ് റോഡ് വീതി കൂട്ടി ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജനകീയ ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.
സി.പി.എം. നേതാക്കളുടെ സ്ഥലം സംരക്ഷിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തി വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഏരിയ പ്രസിഡന്റ് പി. സോജിന അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു, ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, കൗൺസിലർ എൻ. ശിവപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ തളിയിൽ, എൻ.പി. പ്രകാശൻ , വൈസ് പ്രസിഡന്റ് പി.എം. സുരേഷ്, സെക്രട്ടറി ശ്രുതി സജിത്ത്, മണ്ഡലം കമ്മിറ്റി അംഗം ആത്മറാം, ഏരിയ വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ , സെക്രട്ടറി സ്വരാജ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |