ഹൈദരാബാദ്: പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദ് ഉപ്പാളിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ പോയ പെൺകുട്ടിയെ പിറ്റേദിവസം രാവിലെ വീട്ടുകാരാണ് അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുക്കളയിലെ പാചകവാതക സിലിണ്ടറിൽ നിന്നും വാതകം ശ്വസിച്ചാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
മുഖം പ്ലാസ്റ്റിക്ക് കവർ കൊണ്ട് മൂടിയ ശേഷം സിലിണ്ടറിന്റെ പൈപ്പ് ഇതിനുള്ളിലേക്ക് കടത്തി വിട്ട് റെഗുലേറ്റർ ഓൺ ചെയ്ത് വാതകം ശ്വസിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |