കൊല്ലം: മേയ് 28, 29 തീയതികളിൽ കൊല്ലത്ത് നടക്കുന്ന കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷന്റെ (കെ.സി.ജെ.എസ്.എ) സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം രൂപീകരിച്ചു. എം. നൗഷാദ് എം.എൽ.എ ചെയർമാനായും ജസ്റ്റിൻ മാർട്ടിൻ (സീനിയർ സൂപ്രണ്ട്, സി.ജെ.എം കോടതി, കൊല്ലം) ജനറൽ കൺവീനറായും അഡ്വ. ഇ. ഷാനവാസ് ഖാൻ (മെമ്പർ, ബാർ കൗൺസിൽ, കേരള) രക്ഷാധികാരിയായുമുള്ള അമ്പത്തിയൊന്ന് അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
സ്വാഗത സംഘം രൂപീകരണ യോഗം കെ.സി.ജെ.എസ്.എ മേഖലാ സെക്രട്ടറി ജസ്റ്റിൻ മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എ. രാജൻ ലാൽ അദ്ധ്യക്ഷനായി. ബി. ഹാരിസ്, കൊച്ചുപൊടിയൻ, തുളസീധരൻ പിള്ള, ജി.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി.ആർ. അജിത്ത് പ്രസാദ് സ്വാഗതവും എൻ. ബിന്ദു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |