കൊല്ലം: കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ സമ്മേളനം നാളെ ഭാരതീപുരം ഓയിൽ പാം കൺവെൻഷൻ സെന്ററിൽ നടക്കും. പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷനാകും. ട്രേഡ് യൂണിയൻ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. അബ്ദുൽ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തും. സഹകരണ മേഖല നേരിടുന്ന വർത്തമാനകല വെല്ലുവിളികൾ എന്ന വിഷയം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. പ്രദീപ് കുമാർ അവതരിപ്പിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ കൈത്തറി വസ്ത്രമാവും ധരിക്കുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് പി.ആർ. പ്രതാപചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ജനറൽ സെക്രട്ടറി എം.എസ്. ശക്തിധരൻപിള്ള, സംസ്ഥാന കമ്മിറ്റിയംഗം പി.കെ. നന്ദകുമാർ, ട്രഷറർ അലക്സ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |