കോഴിക്കോട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സഹവാസ ക്യാമ്പുകളുടെ രജിസ്ട്രേഷന് തുടക്കമായി.
3 മുതൽ പ്ലസ്ടു വരെ ക്ലാസടിസ്ഥാനത്തിൽ നടക്കുന്ന ക്യാമ്പുകൾ മേയ് 6ന് തുടങ്ങി 26ന് സമാപിക്കും. ഓരോ ക്ലാസിനും 3 ദിവസം വീതമുള്ള 10 ക്യാമ്പുകളാണ് നടക്കുക.
കുട്ടികളുടെ പഠന ശേഷി, ഭാഷ, സാഹിത്യം,ചിന്ത, നൂതന ശേഷികൾ, പ്രശ്ന പരിഹാര ശേഷികൾ, വഴക്കം, സഹകരണം സഹവർത്തിത്വം, ആശയവിനിമയം, വിവര ശേഖരം, വിവിധ സാക്ഷരതകൾ, നേതൃത്വശേഷി, ദിശാ നിർണയം, സാമൂഹ്യ ഇടപെടലുകൾ തുടങ്ങിയവ ക്യാമ്പുകളിൽ പരിശീലിപ്പിക്കും
സാമ്പ്രദായിക രീതി ഒഴിവാക്കി നൂതന രീതിയിലായിരിക്കും ക്യാമ്പുകൾ നടക്കുക.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസ സൗകര്യവും പെൺകുട്ടികൾക്ക് ലേഡീ മെന്റെഴ്സിന്റെ സേവനവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് 808 666 4004, 808 666 2004 എന്നീ നമ്പറുകളിൽ വിളിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |