ബാലരാമപുരം: റസൽപ്പുരം എസ്.എൻ.ഡി.പി ശാഖയിൽ ചതയംനാളിൽ അന്നദാനവിതരണം ആരംഭിച്ചു. ശാഖാ പ്രസിഡന്റ് വിനോദ്, സെക്രട്ടറി മോഹനചന്ദ്രൻ, വൈസ് പ്രസിഡന്റ് അശോകൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് പ്രേംകുമാർ, വനിതാസംഘം പ്രസിഡന്റ് ഷീജഷിബു, സെക്രട്ടറി വിനോദിനി തുടങ്ങിയവർ സംബന്ധിച്ചു. ശാഖാ പരിധിയിലെ കുടുംബാംഗങ്ങളും വ്യക്തികളുമാണ് മാസംതോറുമുള്ള അന്നദാനം സ്പോൺസർ ചെയ്തിരിക്കുന്നത്. ഈ മാസത്തെ ചതയദിന അന്നദാനം 26 ന് ഉച്ചയ്ക്ക് 12 നും ചതയദിനപൂജയും ദൈവദശകം പ്രാർത്ഥനയും വൈകിട്ട് 6.30ന് നടക്കുമെന്നും പ്രവർത്തകരും ഗുരുഭക്തരും പങ്കെടുക്കണമെന്ന് ശാഖാകമ്മിറ്റി,യൂത്ത്മൂവ്മെന്റ് ,വനിതാസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |