പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാം കുന്ന് ഭഗവതി ക്ഷേത്രത്തിലെ മൂന്നാം പൂര ദിവസമായ ഇന്ന് വൈകിട്ട് ഏഴിന് ഭഗവതിക്ക് വടക്കേ നടയിലും ശിവന് കിഴക്കേ നടയിലും ഉത്സവ കൊടിയേറ്റം നടക്കും. ആഘോഷങ്ങൾക്ക് ഉപരി ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന പൂരത്തിന് പടഹാദി, ദ്വജാദി, അങ്കുരാദി എന്നി മൂന്ന് വിധ താന്ത്രിക ചടങ്ങുകൾ ക്ഷേത്രത്തിൽ നടത്തപെടുന്നു. ആദ്യ രണ്ട് ദിവസത്തെ ചടങ്ങുകൾക്ക് മൂന്നാം ദിവസം കൊടിയേറുന്നേതോടെ മാറ്റ് കൂടും.
രണ്ടാം പൂര ദിവസമായ ഇന്നലെ രാവിലെ ഒമ്പതരക്ക് മൂന്നാമത്തെ ആറാട്ടിനായി കൊട്ടിയിറങ്ങി. കൊട്ടിക്കയറ്റത്തിന് ശേഷം വൈകുന്നേരം മൂന്ന് മുതൽ ചാക്യാർ കൂത്ത്, ഓട്ടൽ തുള്ളൽ, നാദസ്വരം, പാഠകം എന്നിവക്ക് ശേഷം അഞ്ചരക്ക് എറണാകുളം രസിക അവതരിപ്പിച്ച സംഗീത സമന്വയവും രാത്രി 8.30ന് തായമ്പക, കേളി, കൊമ്പ് പറ്റ് എന്നിവയും നടന്നു. ഒമ്പതരയ്ക്ക് നാലാമത്തെ ആറാട്ടിനായി കൊട്ടിയിറക്കവും പതിവ് ചടങ്ങുകൾക്ക് ശേഷം രണ്ടാം പൂരത്തിന് സമാപനവുമായി. ഇന്ന് രാവിലെ 8ന് നങ്ങ്യാർകൂത്തോടെ മൂന്നാം പൂര ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് കൊടിയേറ്റ ശേഷം പാനാവൂർ ശ്രീഹരിയുടെ തായമ്പകയും 8ന് ശിവന്റെ ശ്രീഭുതബലിയും 9.30ന് കൊട്ടിയിറക്ക ചടങ്ങുകളും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |