അമ്പലപ്പുഴ: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ പുന്നപ്ര ഓട്ടോ സ്റ്റാന്റും പരിസരവും പുന്നപ്ര മാർക്കറ്റ് ജംഗ്ഷനും വെള്ളക്കെട്ടിലായി. യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന വിശ്രമ കേന്ദ്രവും വെള്ളത്തിലായി. ദേശിയ പാതയുടെ ഇരുവശവും വെള്ളം ഒഴുകി പോകാൻ കാന നിർമ്മിക്കാതെ തറയോട് പാകിയതാണ് ദുരിതമായതെന്ന് നാട്ടുകാർ പറയുന്നു. റോഡരികിലുള്ള കടകളുടെ മുന്നിലും വെള്ളം കെട്ടി കിടക്കുകയാണ്. മൊത്തവ്യാപാര സ്ഥാപനങ്ങൾ അടക്കം നിരവധി വ്യാപര സ്ഥാപനങ്ങളാണ് പുന്നപ്ര മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. ഓട്ടോ സ്റ്റാന്റിൽ വെള്ളം കയറിയതു മൂലം വാഹനം നിർത്തിയിടാൻ പറ്റാത്ത സ്ഥിതിയാണ്. കെട്ടി കിടക്കുന്ന ജലം മലിനമായതോടെ പരിസരമാകെ ദുർഗന്ധവും കൊതുകും ശല്യവും മൂലം പകർച്ചവ്യാധി ഭീഷണിയുടെ ആശങ്കയിലാണ് നാട്ടുകാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |