തിരുവനന്തപുരം: ബി.എസ്.എൻ.എൽ കോപ്പർ കേബിൾ മോഷ്ടിച്ചകേസിലെ പ്രതി പിടിയിൽ.പാപ്പനംകോട് തൂക്കുവിള തകിടിയിൽ വീട്ടിൽ മോഹൻകുമാറിനെയാണ് (50) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ബി.എസ്.എൻ.എല്ലിലെ മുൻ താത്കാലിക ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ മാസം 30നായിരുന്നു മോഷണം. ബി.എസ്.എൻ.എൽ പാപ്പനംകോട് തൂവൻകുഴിയിൽ ഓവർ ഹെഡായി സ്ഥാപിച്ചിരുന്ന 100 മീറ്ററോളം വരുന്ന 5 ജോഡി കോപ്പർ കേബിളുകളാണ് കവർന്നത്. നേമം എസ്.എച്ച്.ഒ രഗീഷ്കുമാർ,എസ്.ഐമാരായ വിപിൻ,പ്രസാദ്,ജോൺ വിക്ടർ,എ.എസ്.ഐ അജിത്കുമാർ സി.പി.ഒമാരായ രാജശേഖരൻ, സാജൻ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |