SignIn
Kerala Kaumudi Online
Thursday, 19 September 2024 2.44 AM IST

സുവ്യയുടെ ആത്മഹത്യയിൽ ഭർത്താവിനെയും ഭർതൃമാതാവിനെയും ഉടൻ ചോദ്യം ചെയ്യും

Increase Font Size Decrease Font Size Print Page
suvya

കിഴക്കേകല്ലട: ഭർതൃവീട്ടിൽ കടയ്ക്കോട് സുവ്യ ഭവനിൽ സുഗതന്റെയും അമ്പിളിയുടെയും മകൾ സുവ്യ (32) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അജയനെയും ഭർതൃമാതാവ് വിജയമ്മയെയും ഉടൻ ചോദ്യം ചെയ്യും. സുവ്യയുടെ ബന്ധുക്കളുടെ മൊഴിയെടുക്കുന്നതിന് പുറമേ മറ്റ് തെളിവുകൾ കൂടി ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യൽ.

ഭർതൃവീട്ടുകാരുടെ പീഡനത്തെക്കുറിച്ചുള്ള സുവ്യയുടെ ശബ്ദസന്ദേശം കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. ഇതിന് പുറമേ സുവ്യയുടെ ബന്ധുക്കളുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. അയൽവാസികളുടെയും മറ്റ് ബന്ധുക്കളുടെയും മൊഴി വരും ദിവസങ്ങളിൽ ശേഖരിക്കും. സുവ്യയും ഭർതൃമാതാവ് വിജയമ്മയും തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അയൽവാസികൾ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30 ഓടെയാണ് സുവ്യയെ ഭർതൃവീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവദിവസം രാവിലെയും വഴക്ക് നടന്നു. ഇതിനിടയിൽ എട്ടോടെ സുവ്യ മുറിക്കുള്ളിൽ കയറി കതകടച്ചു. ഈസമയം അജയൻ വീടിന്റെ ഉമ്മറത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതിൽ തുറക്കാതിരുന്നതോടെ അജയൻ മുട്ടിവിളിച്ചു. പിന്നീട് അയൽവാസികളുടെ സഹായത്തോടെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സുവ്യയുടെ ബന്ധുക്കൾ ഇന്നലെ കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.