കട്ടപ്പന. ലയൺസ് ക്ലബ് ഒഫ് കട്ടപ്പന ഗ്രീൻസിറ്റിയുടെയും അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 19ന് കട്ടപ്പനയിൽ നടക്കും. രാവിലെ 10 മുതൽ പള്ളിക്കവലയിലുള്ള അലൻ ആൻഡ് ഹാബർ കണ്ണാശുപത്രിയിൽ രജിസ്റ്റർ ചെയ്യുന്നവരെ സൗജന്യമായി പരിശോധിക്കും. കാഴ്ചശക്തി പരിശോധന, രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, കണ്ണിലെ സമ്മർദ്ദം എന്നിവയാണ് പരിശോധിക്കുക. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിലും അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയുമാണ് പരിശോധനകൾ. ശസ്ത്രക്രിയ ആവശ്യമായവർക്ക് എറണാകുളം ഐ ഫൗണ്ടേഷനിൽ സൗകര്യം ഏർപ്പെടുത്തും. ഫോൺ: 95 62 44 81 53.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |