കൊട്ടിയം: മൈലാപൂരിൽ പാമ്പിനെ പിടികൂടുന്നതിനിടെ പാമ്പ് പിടുത്തക്കാരൻ തട്ടാമല സ്വദേശി സന്തോഷിന് മൂർഖന്റെ കടിയേറ്റു. ബുധനാഴ്ച രാവിലെ ആറോടെയാണ് സംഭവം. അശോകൻ എന്നയാളുടെ വീടിന് പുറത്ത് പഴയ ഫ്രിഡ്ജിൽ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നുണ്ട്. ഇതിൽ നിന്ന് ദിവസവും മത്സ്യം കുറയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വലയിട്ടിരുന്നു. ഈ വലയിൽ മൂർഖൻ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സന്തോഷ് പാമ്പിനെ പിടിക്കുന്നതിനിടയിലാണ് കാലിൽ കടിയേറ്റത്. കടിയേറ്റിട്ടും പാമ്പിനെ വിടാതിരുന്ന സന്തോഷ് സുരക്ഷിതമായി അതിനെ കുപ്പിയിലാക്കി. തുടർന്ന് സന്തോഷിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പാമ്പുപിടുത്തത്തിൽ വനംവകുപ്പിന്റെ പരിശീലനം ലഭിച്ചിട്ടുള്ളയാളാണ് സന്തോഷ്. സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ ഏറ്റെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |