തിരുവനന്തപുരം:നവീകരിച്ച കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ഇന്നലെ മുതൽ പ്രദർശനം ആരംഭിച്ചു. മൂന്ന് തിയേറ്ററുകളിലും ഇന്നലെ തമിഴ് സിനിമ ബീസ്റ്റ് പ്രദർശിപ്പിച്ചു. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള കോംപ്ലക്സ് കഴിഞ്ഞമാസം രാജ്യാന്തര ചലച്ചിത്ര മേളയിലെ ചിത്രങ്ങളുടെ പ്രദർശനത്തിനായി തുറന്നെങ്കിലും ചില അറ്റകുറ്റപ്പണികൾക്കായി വീണ്ടും അടയ്ക്കുകയായിരുന്നു. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം, ലേസർ പ്രൊജക്ടറുകൾ, ഫീഡിംഗ് റൂം, മികച്ച ഇരിപ്പിടം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് തിയേറ്ററുകൾ സജ്ജീകരിക്കുന്നതിനായി കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ മുൻകൈയെടുത്താണ് 12 കോടി രൂപ ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |