കൊടുങ്ങൂർ . കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ആസാദി കാ അമൃത ഹോത്സവത്തിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ ജലസംരക്ഷണത്തിന്റെ കേരള മാതൃക വിശദീകരിച്ച് വാഴൂർ ഗ്രാമ പഞ്ചായത്ത് രാജ്യശ്രദ്ധ നേടി. 11ന് തുടങ്ങിയ സെമിനാർ ഇന്ന് സമാപിക്കും. എല്ലാ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകൾക്ക് മാതൃകകൾ അവതരിപ്പിക്കാനുള്ള അവസരം നൽകിയിരുന്നു. സംസ്ഥാനത്ത് നിന്ന് വാഴൂർ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച മഴക്കുഴികൾ, കിണർ റീചാർജിങ് സമ്പ്രദായം, മഴവെള്ള സംഭരണികളുടെ നിർമ്മാണം, തുടർ ചെക്ക്ഡാമുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലൂടെ കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി പി റെജി വിശദീകരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ത്രേസ്യാമ്മ ആന്റണി, ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം അജിത് കുമാർ എന്നിവരും സെമിനാറിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |