തൃശൂർ : 1,69,158 പേരെ അംഗങ്ങളാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഡിജിറ്റൽ അംഗത്വ കാമ്പയിനിൽ ജില്ല അഭിമാനകരമായ വിജയം നേടിയതായി ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. മാർച്ച് 31 ന് ഒന്നാം ഘട്ട മെമ്പർഷിപ് അവസാനിക്കുമ്പോൾ ഏറ്റവും പിറകിലായിരുന്നു. 21,485 മെമ്പർഷിപ്പായിരുന്നു അന്ന്. 2298 ബൂത്തുകളിലും മെമ്പർഷിപ് ചേർക്കാനായി. എ.ഐ.സി.സി തീരുമാനപ്രകാരം കോൺഗ്രസ് നേതാക്കൾ ചീഫ് എൻറോൾമാരാവുകയും, ഇവർ എൻഡറോൾമാരെ നിയമിക്കുകയും അവർ വഴി മെമ്പർഷിപ്പ് ചേർക്കുന്ന രീതിയിലാണ് കാമ്പയിൻ നടന്നത്. ഡിജിറ്റൽ മെമ്പർഷിപ്പിൽ ഒന്നാംസ്ഥാനത്ത് മലപ്പുറമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലാണ്.
വടക്കാഞ്ചേരി ഏറെ മുന്നിൽ
വടക്കാഞ്ചേരി 18132
കുന്നംകുളം 14611
ചാലക്കുടി 14583
ഇരിങ്ങാലക്കുട 14374
പുതുക്കാട് 13333
നാട്ടിക 13037
ചേലക്കര 12863
ഒല്ലൂർ 12696
ഗുരുവായൂർ 12344
തൃശൂർ 11771
കൊടുങ്ങല്ലൂർ 10711
മണലൂർ 10437
കൈപ്പമംഗലം 10266
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |