തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീതസഭയുടെ എൺപതാം വാർഷികവും 209ാമത് സ്വാതിതിരുനാൾ ജയന്തിയും പ്രമാണിച്ചുള്ള നൃത്ത-സംഗീതോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 5.30ന് ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ സ്വാതിതിരുനാൾ സ്മാരക പ്രഭാഷണം നടത്തും.തുടർന്ന് ചെന്നൈ ആർ. സൂര്യപ്രകാശിന്റെ സംഗീതക്കച്ചേരി.സംഗീതസഭ ഏർപ്പെടുത്തിയ ഈ വർഷത്തെ ഗായകരത്നം പുരസ്കാരം നെയ്വേലി ആർ. സന്താനഗോപാലന് 19ന് വൈകിട്ട് പൂയം തിരുനാൾ ഗൗരി പാർവതിബായി സമ്മാനിക്കും.ഗുരുപൂജ പുരസ്കാരം വയലിൻ വിദുഷി എൻ. ലളിതയ്ക്കും സമ്മാനിക്കും.നാളെ വൈകിട്ട് 5.30ന് പ്രിൻസ് അശ്വതി തിരുനാൾ രാമവർമ്, 19ന് നെയ്വേലി ആർ. സന്താനഗോപാലൻ, 20ന് ബംഗലുരു പട്ടാഭിരാമ പണ്ഡിറ്റ്, 21ന് മാതംഗി സത്യമൂർത്തി എന്നിവരുടെ കച്ചേരികൾ അരങ്ങേറും.കൂടുതൽ വിവരങ്ങൾക്ക് കാർത്തിക തിരുനാൾ തിയേറ്ററിലെ ഓഫീസിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി കെ.എൻ. ശ്രീകുമാർ അറിയിച്ചു. ഫോൺ: 0471- 2471335, 9447470842.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |