എലിക്കുളം. ഉരുളികുന്നം ഉദയ അങ്കണവാടി വളപ്പിൽ ഭിന്നശേഷി വിദ്യാലയത്തിന് കെട്ടിടം നിർമ്മിക്കാൻ മാണി സി.കാപ്പൻ എം.എൽ.എ. 50 ലക്ഷം രൂപ അനുവദിച്ചു. ഇതിന് ഭരണാനുമതിയായതായി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അറിയിച്ചു. വിദ്യാലയത്തിലെ ഉപകരണങ്ങൾക്കായി സാമൂഹികനീതി വകുപ്പിൽ നിന്ന് 25 ലക്ഷം രൂപ ലഭിക്കും. ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനം, തൊഴിൽപരിശീലനം, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. 18 വയസുവരെയുള്ളവർക്കാണ് പഠനസൗകര്യം. ആ പ്രായപരിധി കഴിഞ്ഞുള്ളവർക്ക് തൊഴിൽ പരിശീലനത്തിനുള്ള സൗകര്യവും ഇവിടെയുണ്ടാവും. ബുക്ക് ബൈൻഡിംഗ്, കുട, ലോഷൻ, കരകൗശലവസ്തുക്കൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ വിവിധ തൊഴിൽ സംരംഭങ്ങൾ പ്രാവർത്തികമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |