SignIn
Kerala Kaumudi Online
Saturday, 24 August 2019 8.57 PM IST

യോ​ഗത്തിനിടെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് വനിതാ എം.എൽ.എയുടെ തെറിവിളി

മുംബയ്: യോ​ഗത്തിനിടെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് നേരെ അസഭ്യവർഷം നടത്തിയ കോൺ​ഗ്രസ് വനിതാ എം.എൽ. എ വിവാദത്തിൽ. മഹാരാഷ്ട്രയിലെ ടിയോസ നിയോജമണ്ഡലത്തിലെ എം.എൽ.എ യശോമതി താക്കൂറാണ് പുലിവാൽ പിടിച്ചത്. അമരാവതിയിൽ കഴിഞ്ഞദിവസം നടന്ന ജലവിതരണ വകുപ്പ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സംഭവം. .

യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഉദ്യോ​ഗസ്ഥരുടെ പ്രവൃത്തിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയായിരുന്നു യശോമതി അവരെ രൂക്ഷമായി വിമർശിക്കുകയും തെറിവിളിക്കുകയും ചെയ്തത്. ഇത് വീഡിയോയി വ്യക്തമാണ്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി യശോമതി രം​ഗത്തെത്തി. അധികാരികൾ കുടിവെള്ളം വിതരണം ചെയ്യേണ്ടവരാണ്. എന്നാൽ അവർ കുടിവെള്ളം വിതരണം ചെയ്യുന്നില്ല. അതുകൊണ്ടാണ് തങ്ങൾ പൊട്ടിത്തെറിച്ചത്. ജില്ലാ കലക്ടർ വെള്ളം വിതരണം ചെയ്യാൻ ഉത്തരവിട്ടെങ്കിലും ഒരു ബി.ജെ.പി എംഎൽഎ ഇടപ്പെട്ട് വിതരണം തടയുകയായിരുന്നു-യശോമതി പറയുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.