കാസർകോട്: കുണ്ടാറിൽ വീട് കേന്ദ്രീകരിച്ച് ഹൈടെക് ചീട്ടുകളിയിലേർപ്പെട്ട 13 പേരെ പൊലീസ് അറസ്റ്റുചെയ്തു. നെട്ടണിഗെ മുടനൂർ ഈശ്വരമംഗലയിലെ ഹമീദ്(49), മുള്ളേരിയ അടുക്കത്ത് എം.സി ശശി, പുത്തൂർ നെല്ലിത്തടുക്കയിലെ അബ്ദുല്ല(38), പൊവ്വലിലെ അബ്ബാസ്(56), പാണ്ടിയിലെ ബി.പി രമേശൻ(42), പൊവ്വലിലെ അബ്ദുൽ റഹ്മാൻ, നെക്രാജെയിലെ ഇബ്രാഹിം, നെക്രാജെ മാവിനക്കട്ടയിലെ മൊയ്തീൻകുഞ്ഞി(58), കർണാടക റായ്ചൂരിലെ മബുസാബ്(24), പള്ളങ്കോട് പുതിയമ്പലത്തെ സതീശൻ(47), അഡൂർ കർണൂരിലെ ശശി(32), ബദിയടുക്കയിലെ ഇബ്രാഹിം(38), കുണ്ടാർ നടുവയലിലെ കീർത്തിപ്രസാദ്(33) എന്നിവരെയാണ് ആദൂർ സി.ഐ എ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.
കുണ്ടാറിലെ ഒരു വീടിന് സമീപം താൽക്കാലിക ഷെഡ് നിർമ്മിച്ചാണ് ഹൈടെക് ചീട്ടുകളിയിൽ സംഘം ഏർപ്പെട്ടിരുന്നത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ വൈകിട്ട് ഇവിടെയത്തുകയും സംഘത്തെ കൈയോടെ പിടികൂടുകയുമായിരുന്നു. 11,340 രൂപയും പൊലീസ് പിടിച്ചെടുത്തു. സി.ഐക്ക് പുറമെ എ.എസ്.ഐ മധുസൂദനൻ, സിവിൽ പൊലീസ് ഓഫീസർമാരായ ചന്ദ്രൻ ചേരിപ്പാടി, ബൈജു, ഹരീഷ് ബീംബുങ്കാൽ, വിനോദ്കുമാർ കുറ്റിക്കോൽ, രതീഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |