ആലപ്പുഴ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും തുക ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.
ഇ കെ.വൈ.സി. ഓതന്റിക്കേഷൻ പൂർത്തിയാക്കാനുള്ള കാലാവധി മേയ് 11 വരെ നീട്ടി. പി.എം. കിസാൻ പദ്ധതിയിൽ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 2021 ഒക്ടോബർ നാലിന് മുമ്പായി സ്വയം രജിസ്റ്റർ ചെയ്ത് ഇതുവരെ അപ്രൂവ് ആകാത്ത കർഷകർ ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാർ കാർഡ്, 2018-19 വർഷത്തെയും നടപ്പ് സാമ്പത്തിക വർഷത്തെയും ഭൂനികുതി രസീത് തുടങ്ങിയ രേഖകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |