SignIn
Kerala Kaumudi Online
Wednesday, 21 August 2019 7.54 PM IST

സ്വർണത്താവളം,​ തി​രു​വ​ന​ന്ത​പു​രം​ വ​ഴി​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് 4​ മാ​ഫി​യാ​ ​ഗ്യാം​ഗു​ക​ൾ​

gold-

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​ ​നാ​ല് ​ഗ്യാം​ഗു​ക​ൾ​ ​സ​ജീ​വ​മാ​ണെ​ന്ന് ​ഡ​യ​റ​ക്ട​റേ​റ്റ് ​ഒ​ഫ് ​റ​വ​ന്യൂ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​(​ഡി.​ആ​ർ.​ഐ​).​ ​മൂ​വാ​റ്റു​പു​ഴ,​ ​കാ​സ​ർ​കോ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​പെ​രു​മ്പാ​വൂ​ർ​ ​ഗ്യാം​ഗു​ക​ൾ​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​മാ​ഫി​യ​യാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്തി​ന് ​പി​ന്നി​ൽ.​ ​ക​സ്റ്റം​സ്,​ ​പൊ​ലീ​സ്,​ ​വി​മാ​ന​ത്താ​വ​ള​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​രു​ടെ​യെ​ല്ലാം​ ​പി​ന്തു​ണ​ ​ഈ​ ​സം​ഘ​ങ്ങ​ൾ​ക്കു​ണ്ട്.​ ​ഈ​ ​സം​ഘ​ത്തി​ലെ​ ​ക​ണ്ണി​ക​ളാ​യ,​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​നി​ര​വ​ധി​ ​ജീ​വ​ന​ക്കാ​രെ​ ​ഡി.​ആ​ർ.​ഐ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​പി​ടി​യി​ലാ​യ​വ​ർ​ ​ഈ​ ​സം​ഘ​ങ്ങ​ളി​ൽ​ ​പെ​ട്ട​വ​രാ​ണ്.​ ​സം​സ്ഥാ​ന​ത്തും​ ​പു​റ​ത്തു​മു​ള്ള​ ​വ​ൻ​കി​ട​ ​ജു​വ​ല​റി​ക​ൾ​ക്ക് ​വേ​ണ്ടി​യാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്ത്.

ആ​റു​മാ​സ​ത്തി​നി​ടെ​ 15.794​ ​കോ​ടി​ ​വി​ല​മ​തി​ക്കു​ന്ന​ 6625​പ​വ​ൻ​ ​സ്വ​ർ​ണ​മാ​ണ് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പി​ടി​കൂ​ടി​യ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ​ ​എ​ട്ട​ര​ക്കോ​ടി​യു​ടെ​ ​സ്വ​ർ​ണ​വേ​ട്ട​ ​ഇ​തി​നു​ ​പു​റ​മേ​യാ​ണ്.​ ​കൊ​ച്ചി,​ ​ക​രി​പ്പൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​വ​ഴി​യാ​ണെ​ന്ന് ​ഡി.​ആ​ർ.​ഐ​ ​പ​റ​യു​ന്നു.​ ​കാ​സ​ർ​കോ​ട്,​ ​കോ​ഴി​ക്കോ​ട് ​ഗ്യാം​ഗു​ക​ൾ​ ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​സ്വ​ർ​ണാ​ഭ​ര​ണ​ ​ശാ​ല​ക​ൾ​ക്കു​ ​വേ​ണ്ടി​ ​ക​ട​ത്ത് ​ന​ട​ത്തു​ന്ന​വ​രാ​ണ്.​ ​സാ​മ്പ​ത്തി​ക​ലാ​ഭം​ ​മാ​ത്ര​മാ​ണ് ​ഇ​വ​രു​ടെ​ ​നോ​ട്ടം.​ ​ഗ​ൾ​ഫി​ൽ​ ​നി​ന്നു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തു​കാ​ർ​ക്ക്,​​​ ​ജു​വ​ല​റി​ക്കാ​ർ​ ​മു​ൻ​കൂ​റാ​യി​ ​വി​ദേ​ശ​ക​റ​ൻ​സി​ ​ന​ൽ​കു​ന്നു​ണ്ട്.​ ​അ​ന​ധി​കൃ​ത​ ​വി​ദേ​ശ​ക​റ​ൻ​സി​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ന്റെ​യും​ ​ഡി.​ആ​ർ.​ഐ​യു​ടെ​യും​ ​അ​ന്വേ​ഷ​ണം​ ​ഫ​ലം​ക​ണ്ടി​ട്ടി​ല്ല.​ ​കി​ലോ​ക്ക​ണ​ക്കി​ന് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ഇ​ട​യ്ക്കി​ടെ​ ​പി​ടി​കൂ​ടു​ന്നു​ണ്ടെ​ങ്കി​ലും​ ​ക​ള്ള​ക്ക​ട​ത്ത് ​മാ​ഫി​യ​യെ​ ​അ​മ​ർ​ച്ച​ ​ചെ​യ്യാ​നാ​വു​ന്നി​ല്ല.​ ​പി​ടി​യി​ലാ​വു​ന്ന​തെ​ല്ലാം​ ​ക​ട​ത്തു​കാ​ർ​ ​(​കാ​രി​യ​ർ​മാ​ർ​)​​​ ​മാ​ത്ര​മാ​ണ്.​ ​സ്വ​ർ​ണം​ ​ഏ​റ്റു​വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും​ ​ക​ട​ത്തു​കാ​ർ​ക്കു​മെ​ല്ലാം​ ​കോ​ഡു​ക​ളാ​ണ്.​ ​ആ​ർ​ക്കും​ ​പ​ര​സ്പ​രം​ ​അ​റി​വു​ണ്ടാ​വി​ല്ല.​ ​അ​തി​നാ​ൽ​ ​ഒ​രു​ ​കേ​സി​ൽ​ ​പോ​ലും​ ​അ​ന്വേ​ഷ​ണം​ ​യ​ഥാ​ർ​ത്ഥ​ ​പ്ര​തി​ക​ളി​ലെ​ത്തി​ല്ല.

തി​രു​വ​ന​ന്ത​പു​രം​ ​വ​ഴി​യു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​ലെ​ ​പ്ര​ധാ​നി​ക​ളാ​യ​ 8​പേ​രെ​ ​ഡി.​ആ​ർ.​ഐ​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​ഈ​ ​സം​ഘ​ത്തി​ലെ​ 4​പേ​ർ​ക്ക് ​മാ​ത്രം​ 100​കോ​ടി​യി​ലേ​റെ​ ​ആ​സ്തി​യു​ണ്ടെ​ന്ന് ​ഡി.​ആ​ർ.​ഐ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​പ്ര​തി​ക​ളു​ടെ​ ​സ്വ​ത്ത് ​ക​ണ്ടു​കെ​ട്ടാ​ൻ​ ​കേ​ന്ദ്ര​ ​സാ​മ്പ​ത്തി​ക​കാ​ര്യ​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗം​ ​ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.​ ​വി​മാ​ന​ത്തി​ന്റെ​ ​ച​വ​റു​കു​ട്ട​യി​ലും​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​ടോ​യ്‌​‌​ലെ​റ്റി​ലും​ ​സ്വ​ർ​ണം​ ​ഉ​പേ​ക്ഷി​ക്കു​ന്ന​ ​രീ​തി​ ​മാ​റ്റി​ ​ഹാ​ൻ​ഡ് ​ബാ​ഗി​ൽ​ ​കോ​ടി​ക​ളു​ടെ​ ​സ്വ​ർ​ണം​ ​നേ​രി​ട്ട് ​പു​റ​ത്തേ​ക്കെ​ത്തി​ക്കു​ന്ന​താ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​രീ​തി.​ ​അ​തി​നാ​ൽ​ ​ക​ട​ത്തു​കാ​ർ​ക്ക് ​ക​സ്റ്റം​സ് ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ​ഡി.​ആ​ർ.​ഐ​ ​സം​ശ​യി​ക്കു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​ ​സം​ഘം​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ 200​കി​ലോ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​ ​കേ​സി​ൽ​ ​ഡി.​ആ​ർ.​ഐ​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ഇ​മി​ഗ്രേ​ഷ​ൻ​ ​വി​ഭാ​ഗ​ത്തി​ലെ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​വി​മാ​ന​ത്താ​വ​ള​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പ​ണം​ ​ന​ൽ​കി​ ​ക​ള്ള​ക്ക​ട​ത്തു​ ​സ്വ​ർ​ണം​ ​സു​ര​ക്ഷി​ത​മാ​യി​ ​പു​റ​ത്തു​ ​ക​ട​ത്തു​ന്ന​താ​ണ് ​ഇ​വ​രു​ടെ​ ​രീ​തി.​ ​നാ​ലു​വ​ർ​ഷം​ ​മു​മ്പ് ​മൂ​വാ​​​റ്റു​പു​ഴ​ ​സം​ഘ​ത്തെ​ ​ക​സ്​​റ്റം​സ് ​ഒ​തു​ക്കി​യ​താ​ണ്.​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​എ​മി​ഗ്രേ​ഷ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​അ​ട​ക്കം​ 36​പേ​രെ​ ​ക​സ്​​റ്റം​സ് ​അ​റ​സ്​​റ്റ് ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ൽ​ ​ഒ​മ്പ​തു​പേ​രെ​ ​കോ​ഫെ​പോ​സ​ ​ചു​മ​ത്തി​ ​ജ​യി​ലി​ല​ട​യ്ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​വ​രെ​ല്ലാം​ ​ജ​യി​ൽ​ ​മോ​ചി​ത​രാ​യ​ ​ശേ​ഷം​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​ഴി​യു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​സ​ജീ​വ​മാ​യി​രി​ക്കു​ക​യാ​ണ്.

ഗ​ൾ​ഫി​ലെ​ ​സ്വ​ർ​ണ​വി​ല​യും​ ​നാ​ട്ടി​ലെ​ ​വി​ല​യു​മാ​യി​ ​കി​ലോ​യ്ക്ക് ​മൂ​ന്നു​ല​ക്ഷ​ത്തി​ന്റെ​ ​വ്യ​ത്യാ​സ​മു​ണ്ട്.​ ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ ​വ​ൻ​കി​ട​ക്കാ​ർ​ക്കു​ ​വേ​ണ്ടി​യാ​ണ് ​വി​ദേ​ശ​ത്തു​നി​ന്ന് ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്ന​ത്.​ ​നൂ​റു​ത​വ​ണ​ ​ക​ട​ത്തു​മ്പോ​ഴാ​ണ് ​ഒ​രു​ ​ത​വ​ണ​യെ​ങ്കി​ലും​ ​പി​ടി​യി​ലാ​വു​ന്ന​ത് ​എ​ന്ന​ത് ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​വാ​യി​ക്കു​മ്പോ​ഴാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്തി​ന്റെ​ ​വ്യാ​പ്‌​തി​ ​എ​ത്ര​ത്തോ​ള​മു​ണ്ടെ​ന്ന് ​മ​ന​സി​ലാ​വു​ക.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​ർ​ണ​ക്ക​മ്പോ​ള​മാ​യ​ ​കേ​ര​ള​ത്തി​ൽ​ ​വി​വാ​ഹ​ ​സീ​സ​ൺ​ ​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്തി​ന്റെ​ ​വ്യാ​പ്തി​ ​കൂ​ടി​യ​ത്.​ ​വി​ദേ​ശ​ത്തെ​ ​വി​ല​വ്യ​ത്യാ​സ​വും​ ​ഇ​വി​ടെ​ ​നി​കു​തി​വെ​ട്ടി​ക്കു​ന്ന​തു​മ​ട​ക്കം​ 15​ശ​ത​മാ​നം​ ​വ​രെ​ ​ലാ​ഭ​മാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രു​ടെ​ ​കീ​ശ​യി​ലെ​ത്തു​ക.​ ​ചെ​ന്നൈ​യി​ലെ​ ​ഒ​രു​ ​പ്ര​മു​ഖ​ ​ജു​വ​ല​റി​ ​ഗ്രൂ​പ്പി​നാ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​വ​ഴി​ ​വ​ൻ​തോ​തി​ൽ​ ​സ്വ​ർ​ണം​ ​ക​ട​ത്തു​ന്നു​ണ്ട്.​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​സിം​ഗ​പ്പൂ​ർ​ ​വ​ഴി​യാ​ണ് ​ത​മി​ഴ് ​സം​ഘ​ങ്ങ​ളു​ടെ​ ​ക​ട​ത്ത്.

ഒ​രു​ ​കി​ലോ​ ​ക​ട​ത്തി​യാൽ ലാ​ഭം​ ​മൂ​ന്ന​ര​ല​ക്ഷം

വി​ദേ​ശ​ത്ത് ​ആ​റു​മാ​സം​ ​താ​മ​സി​ച്ച​വ​ർ​ക്ക് 10​ ​ശ​ത​മാ​നം​ ​നി​കു​തി​യ​ട​ച്ച് ​ഒ​രു​ ​കി​ലോ​ ​സ്വ​ർ​ണം​ ​വ​രെ​ ​കൊ​ണ്ടു​വ​രാം.​ 2.35​ല​ക്ഷം​ ​രൂ​പ​യാ​ണ് ​നി​കു​തി.​ ​ആ​റു​മാ​സം​ ​വി​ദേ​ശ​ത്ത് ​താ​മ​സി​ക്കാ​ത്ത​വ​ർ​ക്ക് ​സ്വ​ർ​ണം​ ​കൊ​ണ്ടു​വ​രാ​ൻ​ 36​ശ​ത​മാ​നം​ ​നി​കു​തി​യ​ട​യ്ക്ക​ണം.​ ​മ​റ്റു​ ​ലോ​ഹ​ങ്ങ​ൾ​ ​ചേ​ർ​ക്കാ​ത്ത​ 24​ ​കാ​ര​​​റ്റി​ന്റെ​ ​ത​നി​ ​ത​ങ്ക​മാ​ണ് ​വി​ദേ​ശ​ത്തു​നി​ന്ന് ​ക​ട​ത്തു​ന്ന​ത്.​ ​ഒ​രു​കി​ലോ​ ​സ്വ​ർ​ണ​ത്തി​ന് 28​ല​ക്ഷം​ ​രൂ​പ​ ​വി​ല​വ​രും.​ ​ഇ​ത് ​മ​​​റ്റു​ ​ലോ​ഹ​ങ്ങ​ൾ​ ​ചേ​ർ​ത്ത് ​ആ​ഭ​ര​ണ​ങ്ങ​ളാ​ക്കു​മ്പോ​ൾ​ ​വി​ല​ 50​ ​ല​ക്ഷം​വ​രെ​ ​ഉ​യ​രും.​ ​ഒ​രു​കോ​ടി​യി​ല​ധി​കം​ ​വി​ല​യു​ള്ള​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യാ​ലേ​ ​റി​മാ​ൻ​ഡ് ​സാ​ദ്ധ്യ​മാ​വൂ.​ 20​ല​ക്ഷ​ത്തി​ല​ധി​ക​മു​ള്ള​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നേ​ ​അ​റ​സ്റ്റ് ​പോ​ലും​ ​പാ​ടു​ള്ളൂ.​ ​അ​ല്ലെ​ങ്കി​ൽ​ ​പി​ഴ​യൊ​ടു​ക്കി​യാ​ൽ​ ​മ​തി.​ ​ഒ​രു​കി​ലോ​ ​സ്വ​ർ​ണം​ ​ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നാ​ൽ​ 2.75​ല​ക്ഷം​ ​മു​ത​ൽ​ 3.50​ ​ല​ക്ഷം​ ​വ​രെ​ ​കൈ​യി​ലി​രി​ക്കും.​ ​കാ​രി​യ​ർ​മാ​ർ​ക്ക് 50,​​000​രൂ​പ​യും​ ​ടി​ക്ക​റ്റും​ ​മാ​ത്രം.​ ​ഇ​താ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​ആ​ക​ർ​ഷ​ക​മാ​ക്കു​ന്ന​ത്.

പി​ടി​യി​ലാ​യ​ ​സ്ത്രീ​ 100​കി​ലോ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​ട​ത്തി​യ​താ​യി​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തി​ന്റെ​ ​പ​ല​മ​ട​ങ്ങ് ​ ക​ട​ത്തി​യി​ട്ടു​ണ്ടാ​വ​ണം.​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​ലെ​ ​എ​ല്ലാ​വ​രെ​യും​ ​അ​ക​ത്താ​ക്കും​. -ഡി.​ആ​ർ.​ഐ​ ​ഉ​ദ്യോ​ഗ​സ്ഥൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS, THIRUVANANTHAPURAM AIRPORT, 4 MAFIA GANG, GOLD IMPORT
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.