കൊല്ലം: റവന്യൂ കലോത്സവത്തിന്റെ ഭാഗമായി പട്ടത്താനം നാസ ബാഡ്മിന്റൺ കോർട്ടിൽ ജീവനക്കാർ മാറ്റുരച്ചപ്പോൾ അത് കാഴ്ചക്കാരിലും ആവേശമുണർത്തി. ബാഡ്മിന്റൺ പുരുഷവിഭാഗം സിംഗിൾസിൽ കരുനാഗപ്പള്ളി തഹസിൽദാർ പി.ഷിബു വിജയകിരീടം ചൂടിയപ്പോൾ കരുനാഗപ്പള്ളി താലൂക്ക് സർവേയർ പി. സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പുരുഷവിഭാഗം ഡബിൾസിൽ കൊല്ലം താലൂക്കിലെ വി.എഫ്.എ മുഹീനുദ്ദീൻ, ഓഫീസ് അസിസ്റ്റന്റ് വിഷ്ണു എന്നിവരുടെ ടീം ജേതാക്കളായപ്പോൾ കൊല്ലം താലൂക്കിലെ സീനിയർ ക്ലാർക്ക് ലൗജിത്ത് എൽ.ഡി ക്ലാർക്ക് വിനോദ് കുമാർ എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വനിതാ വിഭാഗം സിംഗിൾസിൽ കളക്ടറേറ്റിലെ എൽ.ഡി ക്ലാർക്കായ പി.ടി. ഷാരിൻ ഒന്നാം സ്ഥാനം നേടി. പത്തനാപുരം താലൂക്കിലെ ലോവർ ഡിവിഷൻ ക്ലാർക്കായ തുഷാര രണ്ടാംസ്ഥാനത്തെത്തി. മിക്സഡ് ഡബിൾസിൽ കളക്ടറേറ്റിലെ ഓഫീസ് അസിസ്റ്റന്റ് ക്ലീറ്റസ്, എൽഡി ക്ലാർക്ക് ഷെറിൻ എന്നിവർ വിജയിച്ചു. പത്തനാപുരം താലൂക്കിലെ ലോവർ ഡിവിഷൻ ക്ലാർക്കുമാരായ അനു സത്യൻ, തുഷാര എന്നിവരുടെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെയിന്റിംഗ് മത്സരത്തിൽ ജില്ലാ കെ-റെയിൽ വികസന കോർപ്പറേഷൻ എൽ.ഡി ക്ലാർക്ക് എസ്.അനൂബ് വിജയിയായി. ഫുട്ബാൾ മത്സരങ്ങൾ ഇന്ന് രാവിലെ 9ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |