SignIn
Kerala Kaumudi Online
Thursday, 19 September 2024 1.13 AM IST

കൊവിഡ് ജാഗ്രതയും പ്രതിരോധവും കൈവിടരുത്: ഡി.എം.ഒ

Increase Font Size Decrease Font Size Print Page
covid

മലപ്പുറം: പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധ നടപടികളിൽ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. ഡൽഹി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകൾ കൂടി വരുന്നുണ്ട്. അതിനാൽ നാം ജാഗ്രത പാലിക്കണം. മാസ്‌കിന്റെ ഉപയോഗം, കൈകൾ വൃത്തിയാക്കൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയവയ്‌ക്കൊപ്പം കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും വേണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തിൽ ജനങ്ങൾ തുടക്കത്തിൽ കാണിച്ച ആവേശം ഇപ്പോൾ ഇല്ലെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നും ഡി.എം.ഒ പറഞ്ഞു. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിന്റെ കാര്യത്തിൽ ജില്ല വളരെ പിറകിലാണ്. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള വാക്സിനും 14 വയസിനുമേൽ പ്രായമുള്ളവർക്കുള്ള വാക്സിനും ജില്ലയിൽ ഇപ്പോൾ ലഭ്യമാണ്. അതിനാൽ പ്രതിരോധ വാക്സിൻ ലഭിക്കാൻ അർഹത ഉള്ളവരിൽ ഇതുവരെ വാക്സിൻ എടുക്കാത്തവരും രണ്ടാം ഡോസ് എടുക്കാത്തവരും എത്രയും പെട്ടന്ന് തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.