Kerala Kaumudi Online
Saturday, 25 May 2019 4.05 AM IST

ലൂ​സി​​​ഫ​റി​​​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം ബ​റോ​സ് ​ക​ഴി​ഞ്ഞ്

lucifer-2

മോ​ഹ​ൻ​ലാ​ലി​​​നെ​ ​നാ​യ​ക​നാ​ക്കി​​​ ​പൃ​ഥ്വി​​​രാ​ജ് ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ലൂ​സി​​​ഫ​റി​​​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​അ​ടു​ത്ത​വ​ർ​ഷംആ​രം​ഭി​​​ക്കും.​ ​മു​ര​ളി​​​ ​ഗോ​പി​​​ ​തി​​​ര​ക്ക​ഥ​ ​എ​ഴു​തി​​​യ​ ​ലൂ​സി​​​ഫ​റി​​​ന്റെ​ ​വ​മ്പ​ൻ​ ​വി​​​ജ​യ​മാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​മെ​ടു​ക്കാ​ൻ​ ​അ​ണി​​​യ​റ​പ്ര​വ​ർ​ത്ത​ക​രെ​ ​പ്രേ​രി​​​പ്പി​​​ക്കു​ന്ന​ത്.​ ​മോ​ഹ​ൻ​ലാ​ൽ​ ​ആ​ദ്യ​മാ​യി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​റോ​സ് ​എ​ന്ന​ ​ത്രി​​​മാ​ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ഷൂ​ട്ടിം​ഗ് ​​ ​ഒ​ക്ടോ​ബ​റി​​​ലാ​ണ് ​തു​ട​ങ്ങു​ന്ന​ത്.​ ​ബ​റോ​സി​​​ന്റെ​ ​റി​​​ലീ​സി​​​നു​ശേ​ഷ​മേ മോ​ഹ​ൻ​ലാ​ൽ​ ​മ​റ്റേ​തെ​ങ്കി​​​ലും​ ​സി​​​നി​​​മ​ക​ളി​​​ൽ​ ​അ​ഭി​​​ന​യി​​​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ളൂ.​ ​അ​തി​​​നാ​ൽ​ ​ലൂ​സി​​​ഫ​റി​​​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​​​ന്റെ​ ​ഷൂ​ട്ടിം​ഗ് ​കു​റ​ച്ചു​ ​നീ​ണ്ടു​പോ​യാ​ലും​ ​അ​ദ്ഭു​ത​പ്പെ​ടാ​നി​​​ല്ല.

മോ​ഹ​ൻ​ലാ​ൽ​ ​ഇ​പ്പോ​ൾ​ ​കൊ​ച്ചി​​​യി​​​ൽ​ ​ഇ​ട്ടി​​​മാ​ണി​​​യു​ടെ​ ​ലൊ​ക്കേ​ഷ​നി​​​ലാ​ണ്.​ ​ജൂ​ൺ​ ​ഒ​ന്നി​​​ന് ​സി​​​ദ്ദി​​​ഖി​​​ന്റെ​ ​ബി​​​ഗ് ​ബ്ര​ദ​ർ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ലൊ​ക്കേ​ഷ​നി​​​ൽ​ ​ജോ​യി​​​ൻ​ ​ചെ​യ്യും.​ ​അ​തി​​​നു​ശേ​ഷം​ ​വേ​റെ​ ​ചി​​​ത്ര​ങ്ങ​ളി​ലൊ​ന്നും​ ​ക​രാ​ർ​ ​ഒ​പ്പി​​​ട്ടി​​​ട്ടി​​​ല്ല.​ ​ബ​റോ​സി​​​ന്റെ​ ​ത​യ്യാ​റെ​ടു​പ്പി​​​ന്റെ​ ​ഭാ​ഗ​മാ​യി​​​ട്ടാ​ണി​​​ത്.
അ​തേ​ ​സ​മ​യം​ ​ 2020 ഏ​പ്രി​​​ൽ​ ​വ​രെ​ ​പൃ​ഥ്വി​​​രാ​ജ് ​മ​റ്റു​ ​സം​വി​​​ധാ​യ​ക​ർ​ക്ക് ​ഡേ​റ്റ് ​ന​ൽ​കി​​​യി​​​ട്ടു​ണ്ട്.​ ​അ​തി​​​നു​ശേ​ഷം​ ​മാ​ത്ര​മേ​ ​പൃ​ഥ്വി​​​രാ​ജും​ ​ലൂ​സി​​​ഫ​റി​​​ന്റെ​ ​ര​ണ്ടാം​ഭാ​ഗ​ത്തി​​​ന്റെ​ ​ജോ​ലി​​​യി​​​ൽ​ ​പ്ര​വേ​ശി​​​ക്കൂ.​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ്ര​ദേ​ഴ്‌​സ് ​ഡേ​യു​ടെ​ ​ലൊ​ക്കേ​ഷ​നി​​​ലാ​ണ് ​പൃ​ഥ്വി​​​രാ​ജ് ​ഇ​പ്പോ​ൾ.​ ​തു​ട​ർ​ന്ന് ​സ​ച്ചി​​​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​യ്യ​പ്പ​നും​ ​കോ​ശി​​​യും​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​സെ​റ്റി​​​ൽ​ ​ജോ​യി​​​ൻ​ ​ചെ​യ്യും.​ ​ലാ​ൽ​ ​ജൂ​നി​​​യ​റി​​​ന്റെ​ ​ചി​​​ത്രം​ ,​ ​ബ്ളസി​​​യു​ടെ​ ​ആ​ടു​ ​ജീ​വി​​​തം​ ​എ​ന്നി​​​വ​യാ​ണ് ​പൃ​ഥ്വി​​​യു​ടെ​ ​മ​റ്റു​ചി​​​ത്ര​ങ്ങ​ൾ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MOHANLAL, PRITHWIRAJ, LUCIFER MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY