കോഴിക്കോട്: കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും കാർഷികമേഖലയെ സംരക്ഷിക്കാനും കേന്ദ്ര - സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാത്തോട്ടം വനശ്രീ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി പി.വിശ്വൻ ഉദ്ഘാടനം ചെയ്തു..കെ. പി കുഞ്ഞമ്മദ് കുട്ടി എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. ബാബു പറശേരി, കെ ഷിജു , ജോർജ്.എം.തോമസ്, കെ.പി.ചന്ദ്രി എന്നിവർ പ്രസംഗിച്ചു. വട്ടക്കിണർ ജംഗ്ഷനിൽ നിന്ന് പ്രകടനമായിട്ടാണ് പ്രവർത്തകർ ഓഫീസിന് മുന്നിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |