തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി) കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഇൻഡസ്ട്രിയൽ ആൻഡ് പ്രൊഡക്ഷൻ എൻജിനിയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും.മന്ത്രി പി.എ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ 'ബ്രിഡ്ജിംഗ് ദി ഡിജിറ്റൽ ഡിവൈഡ്' പദ്ധതിപ്രകാരം അർഹരായ പത്ത് വിദ്യാർത്ഥികൾക്കുളള ലാപ്ടോപ്പ് വിതരണവും നടക്കും. ബ്ലോക്ക് അങ്കണത്തിലും ഡയമണ്ട് ജൂബിലി ഹാളിലുമായി നടക്കുന്ന പരിപാടിയിൽ ശശി തരൂർ എം.പി, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, പി.ഡബ്ല്യു.ഡി ചീഫ് എൻജിനിയർ ബീന.എൽ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.ബൈജുബായി ടി.പി, പ്രിൻസിപ്പൽ ഡോ.വി.സുരേഷ് ബാബു എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |