തിരുവനന്തപുരം: കെ.പി.എം.എസ് ജില്ലാ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ഒ. രാജൻ ഉദ്ഘാടനം ചെയ്തു. എയ്ഡഡ് മേഖലയിൽ പട്ടികജാതി സംവരണം നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന അസി.സെക്രട്ടറി ആലംകോട് സുരേന്ദ്രൻ മുഖ്യപ്രഭാഷകനായി. അമ്പലത്തറ ശ്രീരംഗനാഥ്,കരിച്ചാറ പ്രശാന്തൻ,എസ്.എസ് അനിൽകുമാർ,സുനി ചന്ദ്രൻ, വിശ്വനാഥൻ, ബിജു, എസ്.ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജൻ (പ്രസിഡന്റ്), സന്തോഷ്(സെക്രട്ടറി), സോമൻ(ട്രഷറർ), ശ്രീകുമാർ, അനി (വൈ.പ്രസിഡന്റുമാർ), രവീന്ദ്രൻ, സുരേന്ദ്രൻ (അസി.സെക്രട്ടറിമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |