SignIn
Kerala Kaumudi Online
Friday, 20 September 2024 7.42 PM IST

സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

Increase Font Size Decrease Font Size Print Page
kss

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മേയ് 3ന് എൻ.രവീന്ദ്രൻപിള്ള നഗറിൽ (ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയം) നടക്കും. രാവിലെ 9.30ന് പതാക ഉയർത്തൽ, 9.45ന് പ്രകടനവും സ്മൃതി മണ്ഡപത്തിൽ പുഷാപാർച്ചനയും, 10ന് വാർഷിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

യൂണിയൻ ജില്ലാ പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷനാകും. രണ്ട് ഭൂരഹിത കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകുന്നതിന് നാലര സെന്റ് ഭൂമി വീതം സംഭാവന നൽകിയ കെ.ജെ. സിദ്ധിക്ക്, കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ചവറ കെ.എസ്. പിള്ള, അവാർഡ് ജേതാക്കളായ കെ. ഓമനക്കുട്ടൻ നായർ, താമരക്കുടി രാജശേഖരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ. ശിവശങ്കരൻനായർ, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ്, ജില്ലാ പഞ്ചയാത്ത് അംഗം ആർ.രശ്മി, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. ജനാർദ്ദനൻ നായർ എന്നിവർ സംസാരിക്കും. ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ സ്വാഗതവും മേദിനി ശ്രീധരൻ നന്ദിയും പറയും.

11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ര ഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷനാകും. തുടർന്ന് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.