SignIn
Kerala Kaumudi Online
Thursday, 19 September 2024 11.46 PM IST

രാമപുരം പുഴയെ വീണ്ടെടുക്കും സമഗ്ര പദ്ധതിയുമായി ചെറുതാഴം

Increase Font Size Decrease Font Size Print Page
ramapuram
രാമപുരം പുഴ നവീകരണം തലക്കോടത്ത് വയലിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു

പഴയങ്ങാടി :മൂഷകരാജവംശത്തിന്റേതടക്കമുള്ള ചരിത്രമുറങ്ങുന്ന വിപ്രാനദി എന്ന രാമപുരം പുഴ പുനർജനിക്കുന്നു. ജില്ലയിലെ ഏറ്റവും ചെറിയ പുഴയെ ജനങ്ങളുടെ സഹായത്തോടെ വീണ്ടെടുക്കാൻ ചെറുതാഴം ഗ്രാമപഞ്ചായത്താണ് മുന്നിട്ടിറങ്ങുന്നത്. ചെറുതാഴം, ഏഴോം, മാടായി പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ രാമപുരം പുഴയും കൈവഴികളും ശുചീകരിച്ച് കാർഷിക സമൃദ്ധി വീണ്ടെടുക്കാനുള്ള കർമ്മപദ്ധതിയാണിത്.
പുഴ നവീകരണത്തിന്റെ ഭാഗമായി വർഷങ്ങളായി അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും അത്യാധുനിക ഉപകരണങ്ങളോടെ നീക്കം ചെയ്തു തുടങ്ങി. ഹരിത കേരളം മിഷന്റെ സഹായത്തോടെ സർക്കാർ നടപ്പാക്കുന്ന തെളിനീരൊഴുകും നവകേരളം പദ്ധതിയുമായി കൈക്കോർത്താണ് രാമപുരം പുഴയെ ശുചീകരിക്കുന്നത്.
ചെറുതാഴത്തിന്റെ കാർഷിക, ശുദ്ധജല സംരക്ഷണം, വിനോദസഞ്ചാരം എന്നീ മേഖലകൾക്ക് മുതൽക്കൂട്ടാവുന്ന വിപുലമായ പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. ഇതിനായി ഡി പി ആർ തയ്യാറാക്കികഴിഞ്ഞു. ശുചീകരണത്തിനും ആഴം കൂട്ടി അരികുകൾ കെട്ടുന്നതിനുമായി ഇറിഗേഷൻ വകുപ്പ് 25 ലക്ഷം രൂപയാണ് അനുവദിച്ചത്.

തലക്കോടത്ത് വയലിൽ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി. രോഹിണി, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.വി.ഉണ്ണികൃഷ്ണൻ, എം.ടി.സബിത, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.വി. രാജിവൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, മൈനർ ഇറിഗേഷൻ ചീഫ് എൻജിനീയർ ബിന്ദു, എക്‌സിക്യുട്ടീവ് എൻജിനീയർ വിനോദ് എന്നിവർ സംസാരിച്ചു.

കൃഷി,​വരൾച്ച വെള്ളപ്പൊക്കം തടയൽ..

ഈ തോടുകളെയും അനുബന്ധ കൈവഴികളെയും ശുചീകരിച്ച് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുകയെന്ന വലിയ ദൗത്യമാണ് നാട് ഏറ്റെടുത്തിരിക്കുന്നത്. പദ്ധതി പൂർത്തിയായാൽ വർഷകാലത്തെ വെള്ളപ്പൊക്കത്തിനും വേനലിലെ കടുത്ത വരൾച്ചയ്ക്കും ശാശ്വത പരിഹാരമാകും. കൃഷി ആവശ്യങ്ങൾക്കായി തടയണകൾ, ഉപ്പുവെള്ളം തടയുന്നതിനായി ബണ്ട് എന്നിവ നിർമ്മിക്കും. ആഴം കൂട്ടുന്നതിന്റെ ഭാഗമായി തോടുകളുടെ ഇരുകരകളിലും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് പ്രവൃത്തികൾ നടത്തുന്നത്. മഴക്കാലം തുടങ്ങും വരെ തുടർച്ചയായ ശുചീകരണം നടത്തും. പ്രദേശത്തെ സന്നദ്ധ സംഘടനകൾ, യുവജന പ്രസ്ഥാനങ്ങൾ, കർഷക കൂട്ടായ്മകൾ തുടങ്ങി എല്ലാ മേഖലകളിലുള്ളവരും ശുചീകരണത്തിൽ പങ്കാളികളാവും. തെളിനീരൊഴുകുന്നതോടെ ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഈ പ്രദേശം വിനോദസഞ്ചാര മേഖലയ്ക്കും മുതൽക്കൂട്ടാവും. തെളിനീരൊഴും നവകേരളം പദ്ധതിയുടെ ഭാഗമായി പെരിയാട്ട് വയൽത്തോട് നവീകരണത്തിനും തുടക്കമായി.

രാമപുരം പുഴ

ചെറുതും വലുതുമായ ജലസ്രോതസുകളും അഞ്ഞൂറ് ഹെക്ടറോളം നെൽകൃഷിയും ഉള്ള ചെറുതാഴം പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്നാണ് രാമപുരം പുഴ ആരംഭിക്കുന്നത്. രാമപുരം പുഴക്ക് 19 കി മീ മാത്രമാണ് ദൈർഘ്യം. പരിയാരം ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങലിൽ നിന്നാരംഭിക്കുന്ന തോട് കാപ്പുങ്ങൽ വഴി രാമപുരത്താണ് ചേരുന്നത്. പിലാത്തറ പെരിയാട്ടു നിന്നുമാരംഭിക്കുന്ന കൈവഴിയും രാമപുരം പുഴയിൽ ചേരുന്നുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.