കൊല്ലം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ റംസാൻ റിലീഫും, പുതുവസ്ത്ര വിതരണവും നടത്തി. കൊല്ലൂർവിള സാർ ഉസ്താദ് നഗറിൽ നടന്ന ചടങ്ങ് സമസ്ത എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്.അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. റിലീഫ് വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് യു.എ.സലാം നിർവ്വഹിച്ചു. എസ്.വൈ.എസ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഉമയനല്ലൂർ നിസാറുദ്ദീൻ മുസ് ലിയാർ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അൻസർ പള്ളിമുക്ക് സ്വാഗതവും ട്രഷറർ മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി എസ്.എം. നിലാമുദ്ദിൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. മുഹമ്മദ് സിയാദ്, മുഹമ്മദ് മുഹമ്മദ് ഹുസയ്ൻ, ഐ.സുലൈമാൻ കുഞ്ഞ്, അബ്ദുല്ലാ കുഞ്ഞ്, ഇർഷാദ്, അദ്നാൻ, ഫർഹാൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |