കൊല്ലം: അതി ദരിദ്രർക്ക് ജില്ലാ പഞ്ചായത്ത് നേരിട്ട് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രസിഡന്റ് സാം.കെ. ഡാനിയേൽ. പി.എം.എ.വൈ ഉദ്യോഗസ്ഥർക്കുള്ള ബ്ലോക്ക്തല ശില്പശാല ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് പി.എം.എ.വൈ ഭവന പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 2021- 22 വർഷത്തിൽ 14 കോടി രൂപയോളം അനുവദിച്ചു. കൂടാതെ പട്ടികവർഗ മേഖലയിൽ അഞ്ച് കുടുംബങ്ങൾക്ക് നേരിട്ട് വീട് നിർമ്മിച്ചുനൽകി. സ്വപ്നക്കൂട് പദ്ധതി ഈ സാമ്പത്തിക വർഷം നടപ്പാക്കും. ജില്ലാ കളക്ടർ അഫ്സാന പർവീൺ മുഖ്യാതിഥിയായി. ജില്ലയിൽ മികച്ച രീതിയിൽ പദ്ധതിനിർവഹണം നടത്തിയ ഉദ്യോഗസ്ഥർക്കുള്ള പുരസ്കാര വിതരണം കളക്ടർ നിർവഹിച്ചു. സ്റ്റേറ്റ് ഓഡിറ്റ് ഡയറക്ടർ മാത്യു റോയി, ഡെപ്യൂട്ടി ഡെവലപ്പ്മെന്റ് കമ്മിഷണർ സന്തോഷ് കുമാർ, പ്രോജക്ട് ഡയറക്ടർ ടി.കെ.സയൂജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, എ.ഡി.പി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |