ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ അടച്ചിട്ട ആലപ്പുഴ ലൈറ്റ് ഹൗസും വലിയഴീക്കലിലെ പെന്റഗൺലൈറ്റ് ഹൗസും ഇന്നലെ മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ആകാശക്കാഴ്ച കാണാൻ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 9 മുതൽ വൈകിട്ട് 5.30വരെയാണ് സന്ദർശനാനുമതി നൽകിയിട്ടുള്ളത്.
നാല് മാസം മുമ്പാണ് 41.26മീറ്റർ ഉയരമുള്ള രാജ്യത്തെ ആദ്യത്തെ പെന്റഗൺ ലൈറ്റ് ഹൗസ് വലിയഴീക്കലിൽ ഉദ്ഘാടനം ചെയ്തത്. കൊവിഡ് നിയന്ത്രണമായതിനാൽ ഇന്നലെയാണ് ആദ്യമായി സന്ദർശകർക്കായി തുറന്നത്. ലിഫ്ട് സംവിധാനം ക്രമീകരിച്ചിട്ടുള്ള ലൈറ്റ് ഹൗസാണ് വലിയഴീക്കലിലേത്. രാജ്യത്തെ 65ലൈറ്റ് ഹൗസുകൾ പ്രൊമോഷൻ ടൂറിസത്തിന്റെ ഭാഗമായേക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വലിയഴീക്കൽ ലൈറ്റ് ഹൗസ് നിർമ്മാണം നടത്തിയത്. ലൈറ്റ് ഹൗസിന് മുകളിൽ കയറിയവർ സെൽഫിയും എടുത്താണ് മടങ്ങിയത്.
പ്രവർത്തന സമയം
രാവിലെ: 9 മുതൽ 11.45വരെ
ഉച്ചക്ക്: 2 മുതൽ വൈകിട്ട് 5.30വരെ
ഫീസ് (രൂപയിൽ)
മുതിർന്നവർ................. 20
കുട്ടികൾ........................10
മുതിർന്ന പൗരൻ..........10
വിദേശികൾ...................50
വീഡിയോ കാമറ..........50
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |