കൊല്ലം: കൊല്ലം ഹാളിൽ നടന്ന ഫോസ്റ്രർ കെയർ സംഗമം - 2022 വനിത കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബാലാവകാശ സംരക്ഷണ പ്രവർത്തകർ ഒന്നിച്ച് അണിനിരന്ന ചടങ്ങിൽ സി.ഡബ്ല്യു.സി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് അദ്ധ്യക്ഷനായി.
എം. മുകേഷ് എം.എൽ.എ ബാലനീതി പുരസ്കാര വിതരണം നടത്തി. മികച്ച പൊലീസ് ഉദ്യോഗസ്ഥനായി തിരഞ്ഞെടുക്കപ്പെട്ട കുന്നിക്കോട് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ഐ. മുബാറക്കിനെ ആദരിച്ചു. ജില്ലയിലെ മികച്ച ബാലാവകാശ സംരക്ഷണ സ്ഥാപനമായി നീണ്ടകര മദർഹുഡ് ചാരിറ്റി മിഷൻ തിരഞ്ഞെടുക്കപ്പെട്ടു. മദർ ഹുഡ് രക്ഷാധികാരി സെപ്ഷ്യൽ ബ്രാഞ്ച് എ.എസ്.ഐയുമായ ഡി. ശ്രീകുമാർ ചടങ്ങിൽ എം. മുകേഷ് എം.എൽ.എയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |