കൊല്ലം: ദക്ഷിണ റെയിൽവേയുടെ പരിധിക്കുള്ളിൽ സർവീസ് നടത്തുന്ന കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ കൊവിഡിന് മുമ്പുള്ള അൺറിസേർവ്ഡ് കോച്ചുകൾ ഇന്ന് പുനഃസ്ഥാപിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ദക്ഷിണ റെയിൽവേയുടെ പരിധിക്ക് പുറത്ത് സർവീസ് നടത്തുന്ന ട്രെയിനുകളിൽ അൺറിസേർവ്ഡ് കോച്ചുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കും. ജൂൺ 30 ഓടുകൂടി എല്ലാ ട്രെയിനുകളിലെയും അൺറിസേർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിക്കും.
അൺറിസേർവ്ഡ് കോച്ചുകളുള്ള എല്ലാ ട്രെയിനുകളിലും സീസൺ ടിക്കറ്റ് സൗകര്യം പുനഃസ്ഥാപിച്ചിട്ടുണ്ട്. മറ്റ് ട്രെയിനുകൾ അൺറിസേർവ്ഡ് കോച്ചുകൾ അനുവദിക്കുന്ന മുറയ്ക്ക് സീസൺ ടിക്കറ്റ് സൗകര്യം നിലവിൽ വരും. ട്രെയിനുകളിലെ എല്ലാ കോച്ചുകളും റിസേർവ്ഡ് കോച്ചുകളാക്കിയതിനാൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ള കത്തിന് ദക്ഷിണറയിൽവേ ജനറൽ മാനേജർ ബി.ജി. മല്ല്യ നൽകിയ മറുപടിയിലാണ് പുതിയ ഉറപ്പ് ലഭിച്ചതെന്ന് എം.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |