തരൂർ:സന്തോഷ് ട്രോഫിയിൽ കേരളത്തിന് വേണ്ടി മികച്ച കളി കാഴ്ച്ചവെച്ച കൂട്ടായി വാടിക്കൽ എ.പി. മുഹമ്മദ് സഹീഫിനെ മംഗലം പഞ്ചായത്ത് ആദരിച്ചു. പെരുന്നാൾ ദിനത്തിൽ പഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സഹീഫിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി പൊന്നാട അണിയിച്ചു.പഞ്ചായത്തംഗങ്ങളായ സി.എം.റംല,നഫീസ മോൾ,പി.പി.ഷെബീബ്,ഇസ്മാഈൽ പട്ടത്ത്,സൈനുൽ ആബിദ് ശിഹാബ് എന്നിവർ പങ്കെടുത്തു.
സഹീഫിനോടൊപ്പം ഈദ് ദിനത്തിൽ കൂട്ടായി പൗരസമിതി പ്രവർത്തകർ മധുരം പങ്കിട്ടു. പൗരസമിതി കൺവീനർ സലാം താണിക്കാടിന്റെ അദ്ധ്യക്ഷത വഹിച്ചു. ഓസ്ട്രിയൻ ഫുട്ബോൾ താരം തോംസൺ ഉദ്ഘാടനം ചെയ്തു. കമർഷ ഷഹീഫിനെ പൊന്നാടയണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |