കൊല്ലം: അയൽവീട്ടിൽ പോയി മടങ്ങുന്നതിനിടെ തെരുവുനായ വൃദ്ധയെ കടിച്ചുകീറി. ശരീരമാസകലം മുറിവേറ്റ സ്ത്രീയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷന് സമീപം മുദീനാ മൻസിലിൽ ആരിഫാ ബീവിക്കാണ് (72) ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. പിന്നാലെയെത്തിയ നായ കൈക്കും കാലിനും കടിക്കുകയായിരുന്നു. റോഡിൽ വീണ ഇവരുടെ മുഖമാകെ കടിച്ചുകീറി. കവിളിലെയും ചുണ്ടിലെയും മാംസം വേർപെട്ടു. മുഖത്ത് പല ഭാഗത്തും ആഴത്തിലുള്ള മുറിവുണ്ട്. ഈ സമയം അതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ് വൃദ്ധയെ രക്ഷിച്ചത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |