SignIn
Kerala Kaumudi Online
Thursday, 19 September 2024 2.07 AM IST

മലബാർ സിമന്റ്സ് എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
mcl

വാളയാർ: മലബാർ സിമന്റ്സിലെ ജീവനക്കാരുടെ ശമ്പളം സ്റ്റേറ്റ് സാലറിയാക്കണമെന്ന ഡയറക്ടർ ബോർഡ് യോഗത്തിന്റെ തീരുമാനം ഉടൻ നടപ്പാക്കണമെന്ന് മാനേജ്‌മെന്റിനോടും ഗുരുതരമായ കൽക്കരി ക്ഷാമത്തിനിടയാക്കിയ കേന്ദ്ര ഗവൺമെന്റിന്റെ നയം തിരുത്തണമെന്നും മലബാർ സിമന്റ്സ് എംപ്ലോയീസ് യൂണിയൻ (സി.ഐ. ടി.യു) 35-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
എം.സി.എൽ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച വാർഷിക സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.സി.എൽ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായി. വിരമിച്ച യൂണിയൻ അംഗങ്ങളുടെ യാത്രയയപ്പും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളുടെ അനുമോദനവും എ.പ്രഭാകരൻ എം.എൽ.എ നിർവഹിച്ചു. പുതിയ യൂണിയൻ അംഗങ്ങൾക്ക് സ്വീകരണവും നൽകി. സി.ഐ.ടി.യു സംസ്ഥാന കമ്മറ്റിയംഗം എസ്.ബി.രാജു, കെ.സുരേഷ്,​ വി.പി.ബ്രജേഷ്,​ ആർ.ഹരിദാസ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഇ.എൻ.സുരേഷ് ബാബു (പ്രസിഡന്റ്)​,​ ആർ.ഹരിദാസ് (സെക്രട്ടറി)​,​ എസ്.ജയകുമാർ (ട്രഷറർ)​എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, MALABAR CEMENTS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.