തിരുവനന്തപുരം: കോൺഫ്ര കൺസ്യൂമർഫാറത്തിന്റെയും കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്തയോഗം അഡ്വ.എസ്. രഘുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു.പി.പുരുഷോത്തമൻ, പ്രൊഫ.ഗീവർഗീസ്, പ്രൊഫ.കൊല്ലാശേരിൽ അപ്പുക്കുട്ടൻ, അരുൺകുമാർ, വിനയചന്ദ്രൻ, വേണു ഹരിദാസ് എന്നിവർ സംസാരിച്ചു.
സംയുക്ത ഭാരവാഹികളായി അഡ്വ.എസ്.രഘു (പ്രസിഡന്റ് ), പ്രൊഫ.ഗീവർഗീസ്, പ്രൊഫ.കൊല്ലശേരിൽ അപ്പുക്കുട്ടൻ (വൈസ് പ്രസിഡന്റുമാർ), എം.ശശിധരൻ നായർ (ജനറൽ സെക്രട്ടറി ), വേണു ഹരിദാസ് (സെക്രട്ടറി - ഓർഗനൈസിംഗ് ), ഐ.കൃപാകരൻ (സെക്രട്ടറി - കൺവീനർ), വിനയചന്ദ്രൻ.സി (ട്രഷറർ), ഡോ.പി.ലത (വനിതാ കൺവീനർ), കെ.പി.വേലായുധൻ ( കോഴിക്കോട്), വി.അരവിന്ദൻ ( പാലക്കാട് ), ജി.സുനിൽകുമാർ ( കൊല്ലം) എന്നിവരെ മേഖലാസെക്രട്ടറിമാരായും ഒമ്പതംഗ കൺസ്യൂമർ ഫോറം അംഗങ്ങളെയും ഓഡിറ്റർമാരായി ആക്കുളം മോഹനൻ, ആർ.മാധവൻ നായർ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |