കോട്ടയം . ഒരു പേര മരമെങ്കിലുമില്ലാത്ത വീടില്ല. എന്നിട്ടും വഴിയോരക്കച്ചവടക്കാർ പേരയ്ക്ക വിറ്റ് ഉപജീവനം കണ്ടെത്തുന്നു. വാങ്ങാൻ ആളുണ്ടെന്നു തന്നെയാണ് വില്പനക്കാർ പറയുന്നത്. സാധാരണ നാട്ടു പേരയ്ക്കയേക്കാൾ വലുതാണെന്നതാണ് വഴിവക്കിൽ നിന്ന് ഇവ വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. കൂടുതലും തായ്ലൻഡ് പേരയ്ക്കയാണ്. വിലയാകട്ടെ 120 രൂപ. പല പഴങ്ങളെയും പോലെ തമിഴ്നാട്ടിൽ നിന്നാണ് മുഖ്യമായും ഇവ എത്തുന്നത്. കൂട്ടത്തിൽ നാടൻ പേരയ്ക്കയുമുണ്ട്. റെഡ്, വൈറ്റ് എന്നീ ഇനങ്ങളുമുണ്ട്. ഇവയ്ക്ക് വില അല്പം കൂടുതലാണ്. നെല്ലിക്കയും വഴിയോരക്കച്ചവടക്കാരുടെ കൈവശമുണ്ട്. മറുനാടൻ നെല്ലിക്കയ്ക്ക് നാടൻ നെല്ലിക്കയേക്കാൾ വലുപ്പം കൂടുതലാണ്. വയനാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള നെല്ലിക്കയും വിപണിയിലുണ്ട്. പകൽസമയത്തെ കനത്തചൂട് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
പേരയ്ക്കയുടെ ഗുണങ്ങൾ.
പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കും, കാഴ്ചശക്തി വർദ്ധിപ്പിക്കും, തൈറോയിഡ് പ്രശ്നങ്ങൾക്ക് പരിഹാരം, വൈറ്റമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്.
നെല്ലിക്കയുടെ ഗുണങ്ങൾ.
ഹൈപ്പർ അസിഡിറ്റി, മൂത്രതടസ്സം, മുടികൊഴിച്ചിൽ, അകാലനര, ചർമ രോഗങ്ങൾ, പ്രമേഹം, ശരീരവേദന, വിളർച്ച, രുചിയില്ലായ്മ , ദഹന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |