പത്തനംതിട്ട : അടൂർ താലൂക്കിലെ അന്നപൂർണ കാർഡ് വിതരണ ഉദ്ഘാടനവും ഭക്ഷ്യധാന്യത്തിന്റെ ആദ്യവിതരണവും മിത്രപുരം 195ാം നമ്പർ റേഷൻകട അങ്കണത്തിൽ നടന്നു. കാർഡ് വിതരണ ഉദ്ഘാടനം നിയമസഭാഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ആദ്യവിതരണം ഗ്രന്ഥശാലാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജയൻ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ അദ്ധ്യക്ഷതവഹിച്ചു. അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ആർ.രാജീവ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി.സന്തോഷ്കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈലജാപുഷ്പൻ, ജില്ലാ സപ്ലൈഓഫീസർ എം.അനിൽ, കസ്തൂർബാ ഗാന്ധിഭവൻ ഡയറക്ടർ കുടശനാട് മുരളി, ചെയർമാൻ പഴകുളം ശിവദാസ്, എക്സിക്യൂട്ടീവ് അംഗം എസ്.മീരാസാഹിബ്, എ.സദാശിവൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |