ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളുടെ സംഗമം ഹരിപ്പാട് എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.ടി.എസ് താഹ, താലൂക്ക് വൈസപ്രസിഡന്റ് കെ. കെ അനിൽകുമാർ, പി.ഗോപാലൻ, ടി. ശ്രീകുമാരി കെ.വിജയകുമാർ, പ്രതാപൻ, ആർ.വിജയകുമാർ, ശങ്കരപിള്ള, കെ.സുകുമാരൻ, സഞ്ജയ് നാഥ് എന്നിവർ സംസാരിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നേടിയ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിലിനെ ചടങ്ങിൽ ആദരിച്ചു. താലൂക്ക് സെക്രട്ടറി സി.എൻ. എൻ നമ്പി പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |