കോഴിക്കോട് : കോഴിക്കോട് ഗവ. എൻജിനീയറിംഗ് കോളേജ് പൂർവവിദ്യാർത്ഥി സംഗമം 'നൊസ്റ്റാൾ ജെക്ക് '22 ' മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അലുംനി അസോസിയേഷന്റെ ആദ്യ മാഗസിൻ പ്രകാശനം മേയറും, ലോഗോ അനാച്ഛാദനം മുൻ കോളേജ് പ്രിൻസിപ്പൽമാരായ ഡോ. കെ. നജീബ്, ഡോ. സോയ എന്നിവർ നിർവഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സജിത്ത് പി.പി മാഗസിൻ ഏറ്റുവാങ്ങി. കോളേജിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ മുൻ അലുംനി പ്രസിഡന്റ് രഞ്ജിത്ത് ടി.പി ഉദ്ഘാടനം ചെയ്തു.
പൂർവ വിദ്യാർത്ഥികൾ, ഗവേഷകർ, കോളേജിലെ മുതിർന്ന അദ്ധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബി.ടെക് എം.ടെക് കോഴ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും കാഷ് അവാർഡും സമ്മാനിച്ചു. 'ഓപ്പർച്ച്യൂണിറ്റി മീറ്റ്' സംഘടിപ്പിച്ചിരുന്നു.
കലാകായിക മത്സരങ്ങൾ, ലക്കി ഡ്രോ, സംഗീതനിശ എന്നിവ അരങ്ങേറി.
കൗൺസിലർ സി.എസ്. സത്യഭാമ ,ജയോലോജിക് ഇന്നോവേഷൻസ് മാനേജിംഗ് ഡയറക്ടർ രഞ്ജിത്ത് പി. ദനേശ് , വിവിധ വകുപ്പ് മേധാവിമാർ, സജിത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ബഷീർ കെ.ടി,കോളേജ് യൂണിയൻ ചെയർമാൻ ഹാഫിസ് അലി കോഴിത്തൊടി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഏലിയാസ് എം. എൽദോസ്എന്നിവർ ആശംസകൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |