തിരുവനന്തപുരം : തലസ്ഥാനത്ത് സർക്കാർ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.ജി. ഗിരികുമാർ. പ്രധാന റോഡുകൾ മുഴുവൻ ദിവസങ്ങളായി കുഴിച്ചിട്ടിട്ട് പണി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വഴുതക്കാട് ടാഗോർ തിയേറ്ററിന് മുന്നിൽ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സംസ്ഥാനങ്ങളിലും സ്മാർട്ട് സിറ്റി പദ്ധതി 2019 ൽ തന്നെ പൂർത്തീകരിച്ചു. എന്നാൽ തിരുവനന്തപുരത്ത് നഗരസഭയിൽ പദ്ധതി മേൽനോട്ട ഉദ്യോഗസ്ഥൻ പോലുമില്ലെന്നും ഗിരികുമാർ പറഞ്ഞു. നഗരസഭാ പാർട്ടി ലീഡർ എം.ആർ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ തിരുമല അനിൽ,ആർ.എസ്. രാജീവ് ,ജില്ലാ നേതാക്കളായ മഞ്ജു,ബീന,പാച്ചല്ലൂർ അശോകൻ, പൂങ്കുളം സതീഷ്, നന്ദു പാപ്പനംകോട്,സിമി ജ്യോതിഷ്,കോളിയൂർ രാജേഷ്, നേമം രാജേഷ്, ബി.ജി. വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |